ന്യൂസിലാൻഡ് അവസാന ബോളിൽ റണൗട്ട് ആയത് ധോണിയെ റണൗട്ട് ആകിയതിനുള്ള ശാപം മൂലമാണെന്ന് അജു വർഗീസിന്റെ തമാശരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.അവസാന ബോളിൽ ഗുപ്ടിൽ റണൗട് ആവുകയായിരുന്നു.ഗുപ്ടിൽ തന്നെയായിരുന്നു സെമിയിൽ കളിയുടെ ഗതി മാറ്റിയ ധോണിയുടെ റണൗട്ടിന് പിന്നിലും.സൂപ്പർ ഓവറിലേക്ക് കടന്ന മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയത് ഇംഗ്ലണ്ട് ആയതിനാൽ ഇംഗ്ലണ്ട് ചാമ്പ്യൻസ് ആവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് എടുത്തത്.ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറില്‍ 241 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു. 23.1 ഓവറില്‍ 4ന് 86 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇതോടെ കിവീസ് വിജയം എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ ക്രീസില്‍ ഒന്നിച്ച ബട്ലറും ബെന്‍ സ്റ്റോക്സും ചേര്‍്ന്നതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകള്‍ മുളച്ചു.
45ാം ഓവറിലെ അഞ്ചാം പന്തില്‍ ബട്ലര് പുറത്തായതോടെ ന്യൂസിലാന്‍ഡ് മത്സരത്തില്‍ പിടിമുറുക്കി. അടുത്ത ഓവറില്‍ വോക്സും 49ാം ഓവറിലെ മൂന്നാം പന്തില്‍ പ്ലങ്കറ്റും അവസാന പന്തില്‍ ആര്‍ച്ചറും പുറത്തായതോടെ ഇംഗ്ലണ്ട് 226ന് 8 വിക്കറ്റ് എന്ന നിലയിലെത്തി. അപ്പോഴും മറുവശത്ത് ബെന്‍ സ്റ്റോക്സ് നിലയുറപ്പിച്ചിരുന്നു.
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. എന്നാല്‍ 14 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. മൂന്നാം പന്തിലും അവസാന പന്തിലും വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു. ഇരു ടീമുകളും ഒരേ സ്കോര്‍ എടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.