ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ ഹാസ്യനടന്മാരുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അജു വർഗീസിന് പ്രായഭേദമന്യേ നിരവധി ആരാധകരാണുള്ളത്. അത്തരത്തിൽ ഉള്ള നിരവധി ആരാധകരിൽ ഭദ്ര എന്ന ഒരു കുട്ടി ആരാധികയുടെ ആഗ്രഹം സഫലമാക്കിയാണ് അജു വർഗീസ് പുതുവർഷത്തിന് തുടക്കമിട്ടിരിക്കുന്നത്. അജുവിന്റെ കടുത്ത ആരാധികയായ ഭദ്രക്കുട്ടി അജുവിനെ കാണണമെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇനി തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്നും പറഞ്ഞു. പക്ഷേ കാണാൻ പറ്റിയില്ല. അതിനുള്ള പരിഭവവുമായി ഭദ്രക്കുട്ടി മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഭദ്രക്കുട്ടിയുടെ ആഗ്രഹം പോലെ തന്നെ അജു വർഗീസിനെയും ഒപ്പം ബിജു കുട്ടനേയും കാണാനും ഭദ്രക്കുട്ടിക്ക് കഴിഞ്ഞു. കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് അജു വർഗീസ് ഭദ്രക്കുട്ടിയെ യാത്രയയച്ചത്.