കൊറോണ എന്ന മഹാ മാരിയിൽ പെട്ട് നമ്മുടെ ലോകം തന്നെ ഉലഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ എല്ലാ ശീലകളും ആഘോഷങ്ങളും ആരവങ്ങളും ഒക്കെ മാറി മറിഞ്ഞിരിക്കുകയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോയിട്ട് വീടിനു പുറത്ത്പോലും അവർക്ക് സ്വാതന്ത്ര്യത്തോടെ ഇറങ്ങാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്ടികൾക്ക് ഇപ്പോൾ പഠനം ഓൺലൈൻ വഴിയായത് കൊണ്ട് ഏല്ലാവർക്കും ഫോണും ടാബുമൊക്കെ ഇഷ്ടംപോലെ കളിയ്ക്കാൻ കിട്ടുന്ന സാഹചര്യത്തിൽ ചില വിരുതൻമാർ യുട്യൂബ് ചാനൽ വരെ തുടങ്ങിയവർ ഉണ്ട്.. അത്തരത്തിൽ ഒരു കുട്ടി ബ്ലോഗറുടെ വിശേഷമാണ് നടൻ അജു വർഗീസ് പങ്കവെച്ചിരിക്കുന്നത്..
കുട്ടി ബ്ലോഗർ ഒരു അണ്‍ബോക്സ് വിഡിയോയുമായാണ് എത്തിയത്. എന്നാല്‍ ഇന്‍ട്രോ പറയാന്‍ ആരംഭിച്ച കുട്ടിക്ക് പിന്നാലെ നിന്നും ചൂലുമായി എത്തിയ അമ്മയുടെ കയ്യില്‍ നിന്ന് നല്ല തല്ലു കിട്ടുകയും ചെയ്തു. വിഡിയോയില്‍ ഉടനീളം ബ്ലോഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും കേള്‍ക്കാം. എന്നാല്‍ ഇപ്പോള്‍ നടന് അജു വര്‍ഗീസാണ് ഈ രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എത്തിയിരിക്കുന്നത്. അതോടൊപ്പം കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ്. ഇതില്‍ നമ്മൾ തളരുതെന്നും, നല്ല മിടുക്കൻ കുട്ടിയാണെന്നും അവന്റെധൈര്യം എടുത്തു പറയണ്ട ഒന്നാണെന്നും താരം സോഷ്യല്‍ മീഡിയിലൂടെ പറയുന്നു. വീഡിയോക്ക് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.. വെറും ഒരു ഇൻട്രോ കൊണ്ട് വൈറലായ കുട്ടി എന്നാണ് ചിലർ പറയുന്നത്.