നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ഇന്നലെ തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
ചിത്രത്തെ മനപൂർവം തകർക്കുവാനായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ നടൻ അജു വർഗീസ് ഇപ്പോൾ.ചിത്രത്തിന് ബുക്ക് മൈ ഷോ ആപ്പിൾ മൂന്ന് അകൗണ്ടിൽ നിന്ന് ഒരേ തരത്തിലുള്ള നെഗറ്റീവ് റീവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നതാണ് അജു വർഗീസ് ഇപ്പോൾ സ്ക്രീൻ ഷോട്ട് അടക്കം തെളിവുകളുമായി പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തെ തകർക്കുവാൻ മനപൂർവമായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ ആണ് ഇവയെല്ലാം.എന്നാൽ കടുത്ത ഡീഗ്രെഡിങ്ങിനെ അതിജീവിച്ചുകൊണ്ട് ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.
അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
🚨 fake/ degrade on purpose BookMyShow reviews 😀
വേറെ വേറെ ഐഡി പക്ഷെ ഓരോ വാക്കും
ഫോട്ടോസ്റ്റാറ്, ഒരമ്മ പെറ്റ മക്കൾ!!!
So my dear
Sonu, Munnu and Sunnu
കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.
നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.