സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സിനിമയിൽ അവസരം കൊടുക്കുകയാണ് അജു വർഗീസിന്റെ പുതിയ പരിപാടി എന്നാണ് നിലവിലെ സോഷ്യൽ മീഡിയയിലെ സംസാരം. സംഭവം ഇങ്ങനെ: അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ റഹീസ് അൽത്താഫ് എന്ന ആരാധകൻ അജു വർഗീസിനോട് സിനിമയിൽ അവസരം ചോദിക്കുകയുണ്ടായി. ഉടനെ എത്തി അജു വർഗീസിന്റെ മറുപടിയും . ഇപ്പോൾ സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി കഴിഞ്ഞ് അടുത്തതായി നിർമിക്കുന്ന ചിത്രത്തിൽ ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ അവസരം തരാമെന്നാണ് അജു വർഗീസ് കുറിച്ചത്. താരത്തിന്റെ കമന്റ് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇതിന് സമാനമായി നേരത്തെയും അജു വർഗീസ് ഒരു ആരാധകന് സിനിമയിൽ അവസരം കൊടുത്തിട്ടുണ്ട്.അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിൽ, കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണു സിനിമയിൽ അവസരം ചോദിച്ചത്. അജു വർഗീസ് പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ ചിത്രത്തിലാണ് ദേവലാലിന് അജു വർഗീസ് അവസരം കൊടുത്തത്.