ട്രോളുകളോട് എന്നും പോസിറ്റീവായി മാത്രം പ്രതികരിച്ചിട്ടുള്ള അജു വർഗീസ് നല്ല നല്ല ട്രോളുകൾ തന്റെ പേജിലൂടെ ഷെയർ ചെയ്യാറുമുണ്ട്. അതിൽ ഒട്ടു മിക്കതും സെൽഫ് ട്രോൾ ആണെന്നത് തന്നെയാണ് ഏറെ പ്രത്യേകത ഉള്ളതും. മോഹൻലാൽ നായകനാകുന്ന ഇട്ടിമാണിയിൽ ഒരു റോൾ കിട്ടിയതിനെ കുറിച്ചാണ് അജു വർഗീസ് പുതിയ ട്രോൾ ഷെയർ ചെയ്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ പുതിയ ചിത്രത്തിൽ റോൾ ചോദിക്കുന്നതായിട്ടാണ് ട്രോൾ. എന്തായാലും ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇട്ടിമാണിയിൽ അജു വർഗീസിന് റോൾ ലഭിച്ചിട്ടുണ്ട്. ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിൽ ഹണി റോസാണ് ലാലേട്ടന്റെ നായിക. ഒരു തൃശ്ശൂർകാരന്റെ വേഷത്തിലാണ് ലാലേട്ടൻ എത്തുന്നത്.