മലർവാടി ആർട്സ് ക്ലബ്ബിൽ നടനായി എത്തി ലവ് ആക്ഷൻ ഡ്രാമയിലൂടെ നിർമ്മാതാവായ അജുവർഗീസ് ഇനി എത്തുവാൻ പോകുന്നത് തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്. ഒരു ചലച്ചിത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ വാർത്ത പുറത്തുവിട്ടത്.
സായാഹ്ന വാർത്തകൾ എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ചന്തുവിനൊപ്പം ചേർന്നാണ് അജു വർഗീസ് തിരക്കഥയെഴുതുന്നത്. ലവ് ആക്ഷൻ ഡ്രാമ പോലെ ഒരു വലിയ ചിത്രമല്ല ഇതെന്നും താൻ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്നും മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചില്ല എന്നും അദ്ദേഹം പറയുന്നു.
‘സാജൻ ബേക്കറി സിൻസ് 1962’ എന്നാണ് സിനിമയുടെ പേര്. താരം അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 100 കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും ആദ്യരാത്രിയിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.