2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജുവര്‍ഗീസ് അഭിനയരംഗത്തേക്ക് എത്തിയത്. സാജന് ബേക്കറിയാണ് അജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഫുള്ഫാമിലി എന്റര്ടെയ്നറായിരിക്കും ചിത്രമെന്ന് അജുവര്‍ഗീസ് പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ സിനിമഡാഡിയുമായി പങ്കു വെക്കാന്‍ എത്തിയതായിരുന്നു അജു വര്‍ഗീസ്.
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള രസകരമായ അനുഭവങ്ങളും അജു പങ്കു വെച്ചു. തന്റെ അടുത്ത സിനിമയില്‍ അഭിനയിക്കണമെങ്കില്‍ തടി കുറയ്ക്കണമെന്ന് വിനീത് തന്നോട് ആവശ്യപ്പെട്ട കാര്യമാണ് അജു വെളിപ്പെടുത്തിയത്. വിനീത് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അജു വര്‍ഗീസ്.
ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സാജന് ബേക്കറി’യുടെ സംവിധാനം അരുണ്‍ ചന്തുവാണ്. ലെന,ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോന് എന്നിവരാണ് അഭിനയിക്കുന്നത്.
കെ ബി ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി,ജയന് ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന് ആര് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്,പ്രൊഡക്ഷന്‍ കണ്ട്രോളര്-സജീവ് ചന്തിരുര്‍,എഡിറ്റര്‍-കല-എം ബാവ,വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന് വണ്ടൂര്‍,സ്റ്റില്‍സ്-അഫ്സല് സുലൈമാന്‍. ഫെബ്രുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും.