മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993 ൽ ആയിരുന്നു. ഇപ്പോഴും ടെലിവിഷനിൽ വന്നാൽ മലയാളികൾ ഈ ചിത്രം മലയാളികൾ മറക്കാതെ കാണാറുണ്ട്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം മമ്മൂട്ടിയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ധ്രുവം. സാമ്പത്തികമായി വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയത്. ഇപ്പോഴും ടെലിവിഷൻ പിന്തുണയുള്ള ഈ ചിത്രം മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നാണ് , സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ അഭിനയിച്ച ഒരു വലിയ പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്.
എസ് എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജന് ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറയുകയാണ്. ധ്രുവം എന്ന സിനിമ മനസ്സിൽ ഉണ്ടായിരുന്നപ്പോൾ അതിലെ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാർ ആയിരുന്നു.
ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹൻലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു എന്ന് പറഞ്ഞവർ പിൻവാങ്ങുകയായിരുന്നു ,പിന്നീട് ഈ കഥ എസ് എൻ സ്വാമിയോട് പറയുകയും അതിൽ ആരാച്ചാർ എന്ന കഥാപാത്രത്തെ ഒരിക്കലും മമ്മൂട്ടിക്ക് കൊടുക്കാൻ കഴിയില്ല എന്നും മമ്മൂട്ടിക്ക് ഒരു ഹീറോ പരിവേഷം നൽകണമെന്നും സ്വാമി പറഞ്ഞു, അങ്ങനെയാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിനു ജീവൻ വന്നതെന്നും സാജൻ അറിയിച്ചു.