കൊറോണ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിലെ സാമൂഹ്യ ദുരിതങ്ങൾ പ്രമേയമാകുന്ന അകലം എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തി.
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ കഥ സംവിധായകനും പ്രൊഫ. പാർവതിചന്ദ്രനും ചേർന്ന് ഒരുക്കിയിരിക്കുന്നു.
ചലച്ചിത്ര സംവിധായകരായ എം എ നിഷാദ്, സോഹൻ സീനു ലാൽ, ചലച്ചിത്ര താരം സരയൂ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . എല്ലാവരെയും ആത്മാർത്ഥയി സഹായിക്കുവാനും സ്നേഹിക്കുവാനും മനസ്സ് കാണിച്ച പ്രവാസി കൊറോണ സമയത്തു നാട്ടുകാരുടെ വില്ലനായി മാറിയ കഥ അകലം പറയുന്നു .
വിനു പട്ടാട്ട് ക്യാമറയും അഖിൽ എ.ആർ എഡിറ്റിംഗും മിനീഷ് തമ്പാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു.