മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ആൺകുട്ടി ജനിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു, മുംബയിലെ ആശുപത്രിയിലാണ് ഇരുവരും, ആദ്യത്തെ പേരക്കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണ് മുകേഷ് അംബാനിയും നിത അംബാനിയും. മേത്ത കുടുംബങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമായതിന്റെ വാർത്ത റിലയൻസ് ഗ്രൂപ്പ് വാർത്തകളിൽ കൂടി അറിയിച്ചു.
മുകേഷ് അംബാനി തന്റെ പേരക്കുട്ടിയെ എടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം ശ്ലോക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 2019 മാർച്ച് 9 നായിരുന്നു ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട് ഉടമ റാസൽ മേത്തയുടെ മകളുമായ ശ്ലോകയുമായുള്ള വിവാഹം. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്.