നടന് ജോജു ജോര്‍ജിനെ കുറിച്ച് സംവിധായകന് അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ വൈകാരിക രംഗവും സംവിധായകന് പങ്കുവച്ചു. ജോജുവിന്റെ അഭിനയം കണ്ട് കണ്ണ് നിറയുന്ന സംവിധായകനേയും വിഡിയോയില്‍ കാണാം. ഈ രംഗം ചിത്രീകരിച്ച ശേഷം ജോജു പറഞ്ഞ ചില കാര്യങ്ങളും അഖില്‍ പങ്കുവച്ചു.
ഒരാള്‍ക്ക് കുറഞ്ഞ സമയംകൊണ്ട് ഒരു കഥാപാത്രമായി മാറാന്‍ കഴിയുന്നതിനെ കുറിച്ച് അഖില്‍ ചോദിച്ചപ്പോള്‍ ജോജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘ എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ, ദാ ഒന്ന് കണ്ണടച്ചാല്‍ മതി എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍’. അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജുവിന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയെന്നും അഖില്‍ പറയുന്നു.
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം..
കാരവാനില്‍ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ എങ്ങനെ തീര്‍ത്തു എന്നും ഞാന്‍ പിന്നീട് ഒരു യാത്രയില്‍ ജോജു ചേട്ടനോട് ചോദിച്ചു.. ചേട്ടന് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.. എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ, ദാ ഒന്ന് കണ്ണടച്ചാല്‍ മതി എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍. അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലര്‍ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു. ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യന് ആണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്.