മേലാകെ തീയുമായി റാംപിൽ എത്തിയ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ കണ്ട് ഞെട്ടി ആരാധകർ. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്കുള്ള താരത്തിന്റെ ചുവടുവയ്പിന്റെ ഭാഗമായിരുന്നു ഈ സാഹസിക പ്രകടനം. ആമസോൺ പ്രൈം സീരിസിന്റെ ദ് എൻഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാറിന്റെ ഡിജിറ്റൽ അരങ്ങേറ്റം. ഇതിന്റെ ഭാഗമായാണ് റാംപ് വാക് സംഘടിപ്പിച്ചത്. എന്തായാലും അക്ഷയുടെ ഈ തീക്കളി ഭാര്യ ട്വിങ്കിൾ ഖന്നക്ക് അത്ര പിടിച്ച മട്ടില്ല. ‘ഇതാണോ നിങ്ങൾ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടിൽ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’–ട്വിങ്കിൾ ട്വീറ്റ് ചെയ്തു.
Crap! This is how I find out that you decided to set yourself on fire ! Come home and I am going to kill you-in case you do survive this! #GodHelpMe https://t.co/K7a7IbdvRN
— Twinkle Khanna (@mrsfunnybones) March 5, 2019