ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്ണൻ. ദിലീപ് നായകനായി എത്തിയ കൽക്കട്ട ന്യൂസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തിയത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,സുരാജ് വെഞ്ഞാറമൂട്, മനോജ് കെ. ജയൻ, ഉണ്ണിമുകുന്ദൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, പ്രിയാമണി, സാനിയ അയ്യപ്പൻ, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ പതിനെട്ടാം പടിയിൽ ഉണ്ടായിരുന്നു.
പതിനെട്ടാം പടിയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷഫീക് അലിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കോസ്റ്റുമും & സ്റ്റൈലിഷ് അഖില മാത്യു.
അക്ഷയ് രാധാകൃഷ്ണന് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് വെള്ളേപ്പം.പത്തു വർഷത്തിൽ പരം സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്. തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് വെള്ളേപ്പത്തിൽ നായികയായെത്തുന്നത്.