ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് അലൻസിയർ ലോപ്പസ്. തന്നെക്കാൾ പ്രായം കൂടിയ മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അലൻസിയർ.
മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇപ്പോഴും ചെറുപ്പക്കാരാണ്. ആക്ടേഴ്സിന് പ്രായമില്ല. പ്രായാധിക്യം ഇല്ല. താന്‍ മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിച്ച ആളാണ്. മമ്മൂക്ക ഇപ്പോഴും ചെറുപ്പമായി അഭിനയിക്കുന്നു. അതാണ് ആക്ടേഴ്സിന്റെ ബോഡി ലാംഗ്വേജ്. മമ്മൂക്ക ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാന്‍ കഴിയില്ല. ഞാന്‍ മമ്മൂക്കയേക്കാളും ചെറുപ്പമാണ്.
എന്താണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ആക്ടേഴ്സിന്റെ മീഡിയം എന്ന് പറയുന്നത് ബോഡിയാണ്. അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കാന്‍ പറ്റുന്നത്. അതിന് വേണ്ടി അദ്ദേഹം ശരീരം സൂക്ഷിക്കുന്നുണ്ട്. ഞാന്‍ ബോഡി സൂക്ഷിക്കാത്തതു കൊണ്ടാണ് മമ്മൂക്കയുടെ അപ്പനായിട്ട് അഭിനയിക്കേണ്ടി വന്നത്.