തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ മീ ടൂ ആരോപണം ഭാഗികമായി ഏറ്റുപറഞ്ഞ് അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ദിവ്യയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും, ഇപ്പോള്‍ ദിവ്യ പറയുന്ന കാര്യങ്ങള്‍ മുഴുവനായും ശരിയല്ലെന്ന് അലന്‍സിയര്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലന്‍സിയറില്‍നിന്ന് ലൈംഗീകാതിക്രമം ഏല്‍ക്കേണ്ടിവന്നത് തനിക്കാണെന്നു വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് വിഡിയോയിലൂടെ രംഗത്തെത്തിയിരുന്നു.
മീടൂ ക്യാമ്ബയ്നിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പേരുവെളിപ്പെടുത്താതെ അലന്‍സിയര്‍ക്കെതിരെ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ വെളിപ്പെടുത്തി. എന്നാല്‍ ദിവ്യയുടെ മുറിയില്‍ ദുരുദ്ദേശ്യത്തോടെ കയറിയിട്ടില്ല.
സൌഹൃദത്തിന്റെ പേരിലായിരുന്നു അങ്ങനെ ചെയ്തത്.
മീടൂ കാമ്ബയിന് നല്ലതാണ്. എന്നാല്‍ അത് കുടുംബങ്ങള്‍ തകര്‍ക്കാന്‍ ആകരുത്. പ്രശ്നങ്ങള്‍ നേരത്തേ ഒത്തുതീര്‍പ്പാക്കിയതാണെന്നും അലന്‍സിയര്‍ പറയുന്നു.