സംവിധായകൻ അലി അക്ബർ മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബർ വ്യക്തമാക്കി. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന് എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ ട്രോളന്മാരും ഉണർന്നിരിക്കുകയാണ്. വെറുതെ സിംഹത്തിന് വരെ നാണക്കേടായി എന്നാണ് ട്രോളന്മാർ കുറിച്ചിരിക്കുന്നത്. കൂടാതെ ‘പ്ലാസ്റ്റിക് സർജറി’യെ കുറിച്ചും ചർച്ചകൾ അവർ നടത്തുന്നുണ്ട്..! മറ്റൊരു രസകരമായ ട്രോൾ മമധർമയെ കുറിച്ചാണ്. പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് പണം പിരിച്ചത് അലി അക്ബർ ആണെന്നും ഇപ്പോൾ ഉള്ളത് രാമസിംഹൻ ആണെന്നുമാണ് ട്രോളുകൾ.
ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ചിത്രത്തിനായി നേരത്തെ നേടിയെടുത്തിട്ടുണ്ട്. ഇനിയും പണം വേണമെന്നാണ് സംവിധായകൻ പറയുന്നത്. സിനിമക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയംകുന്നന് എന്ന നായക കഥാപാത്രമായി വേഷമിടുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷന്‍.