അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. താരത്തിന്റെ വിവാഹ നിശ്ചയം താരനിബിഢമായ ചടങ്ങിൽ വർണാഭമായി നടന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്.
ഇരുവരും പ്രണയത്തിൽ ആയിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇരുവരും വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേരും രണ്ടു മതത്തിൽ പെട്ടവർ ആണ്. വീട്ടുകാരുടെ എതിർപ്പിന് കാരണവും അത് തന്നെയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന ഒരു റിയാലറ്റി ഷോയിൽ മത്സരാർഥിയായി എത്തിയപ്പോൾ പറഞ്ഞിരുന്നു.