അവതാരകയായും അഭിനേത്രിയായും ബിഗ് ബോസ് മത്സരാർത്ഥിയായും പ്രേക്ഷകർക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എൻഗേജ്മെൻറ് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിൽ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയുടെ മേക്കപ്പ് നിർവഹിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്.
എലീന എന്നെ എൻഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോൾ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുത്. ട്രയൽ ചെയ്തപ്പോൾ അവൾ ഹാപ്പി ആയിരുന്നു. എനിക്ക് മൂന്ന് ദിവസത്തെ പരിപാടികൾക്ക് എലീനയെ മേക്കപ്പ് ചെയ്യുവാൻ സാധിച്ചു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ ഏറെ സന്തോഷവതിയാണിപ്പോൾ. ഹെയർ സ്റ്റൈൽ ചെയ്തത് റോഷ്നി എന്നൊരു ചേച്ചിയാണ്.