ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക ആലിയ ഭട്ട് ഫാദേഴ്സ് ഡേയില്‍ അച്ഛന് മഹേഷ് ബട്ടിനെക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നു. പോസ്റ്റിനൊ്പ്പം അച്ഛനൊപ്പമുള്ള സുന്ദരമായ നിമിഷവും താരം പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട യുവനടന് സുശാന്ത് സിങ്ങ് ആത്മഹത്യ ചെയ്തത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് ആലിയുടെ തന്റെ സോഷ്യല്‍മീഡിയ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് മുന്‍പ് ‘കോഫി വിത് കരണ്‍’ എന്ന ഷോയില്‍ സുശാന്തിനെ ആലിയ അപമാനിച്ചു സംസാരിച്ചു എന്നാണ് സോഷ്യല്‍മീഡിയ ഉയര്‍്ത്തുന്ന ആരോപണം. അധിക്ഷേപങ്ങളും പരിഹാസങ്ങളും കുമിഞ്ഞു കൂടിയതോടെയാണ് താരം കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.
താരം അച്ഛനെ ക്കുറിച്ച് എഴുതിയ വരികള്‍:
എന്റെ അച്ഛന്, എന്റെ സുഹൃത്ത് .. എന്നെ പിടിക്കേണ്ടി വരുമ്പോള്‍ എന്റെ പാറ .. എനിക്ക് ഒഴുകേണ്ടിവരുമ്പോള് എന്റെ വെള്ളം .. എനിക്ക് പറക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എന്റെ വായു .. ഒരാള്‍ക്ക് എങ്ങനെ ഇത്രയധികം മറ്റൊരാളാകാന്‍ സാധിക്കും. എനിക്ക് മനസ്സിലാകാത്ത ഒരുകാര്യമാണത്… പക്ഷെ ഞാന്‍ മനസ്സിലാക്കിയത് നിങ്ങളെപ്പോലെ എന്റെ ജീവിതത്തില്‍ ആരുമില്ല എന്നതാണ്! എന്റെസ്പെഷ്യല് ബ്യൂട്ടി ഡാഡി .. എല്ലാ ദിവസവും എന്നെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതില്‍ എനിക്ക് നന്ദിയുണ്ട്! എന്നെ സൃഷ്ടിച്ചതിനും നിങ്ങള്‍ എന്റെ അച്ഛന് ആയിരുന്നതിനും നന്ദി! ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട് അച്ഛനെ