ബോളിവുഡിലെ നടിമാര്‍ക്ക് എതിരെ വിവാദങ്ങള്‍ വരുന്നത് ഒരു പുതിയ കാര്യമല്ല. ചിലത് വലിയ കാര്യത്തിനാണെങ്കില്‍ മറ്റു ചിലത് ചെറിയ വിഷയങ്ങള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി ആലിയ ഭട്ട്. ജോലിക്കാരിയ ആയ റാഷിദയാണ് വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ആലിയയും കുടുംബവം പിറന്നാളില്‍ പങ്കുചേര്‍ന്നെങ്കിലും ജോലിക്കാരി കേക്ക് നീട്ടിയത് നിരസിച്ചതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് താരത്തിന് എതിരെ ഇപ്പോള്‍ ഉയരുന്നത്.
വീഡിയോയില്‍ ജോലിക്കാരിക്കൊപ്പം ആലിയയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നു പിറന്നാള്‍ ആശംസാ ഗാനം പാടിയാണ് കേക്കു മുറിക്കുന്നത്. മുറിച്ച കേക്ക് ആലിയയ്ക്ക് കൊടുത്തപ്പോള്‍ താന്‍ ഡയറ്റിലാണെന്ന് പറയുകയും താരം നിരസിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റാഷിദ ഷെയ്ക്കിന്റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍
മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത്.ആലിയയുടെത് പ്രഹസനം ആണെന്നും ഇത് വില കുറഞ്ഞ നാടകമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ചിലരുടെ കമന്റ്. പാര്‍ട്ടികളില്‍ പോകുമ്പോള്‍ ഡയറ്റ് നോക്കാറുണ്ടോയെന്നും അപ്പോഴൊക്കെ മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് പ്രശ്നം എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ജോലിക്കാരിയോട് സ്നേഹം ഉണ്ടെങ്കില്‍ കുറച്ചെങ്കിലും കഴിക്കാമായിരുന്നുവെന്നാണ് മറ്റൊരു കൂട്ടര് ആലിയയുടെ മാതാപിതാക്കള്‍ ആയ സംവിധായകന് മഹേഷ് ഭട്ടിനും ഭാര്യ സോണി റസ്ദാനും ജോലിക്കാരി കേക്കു മുറിക്കുന്ന മറ്റൊരു വിഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.