ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ [ആർ സി ബി] കഴിഞ്ഞ ദിവസം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിന്റെ കാരണങ്ങളെ കുറിച്ച് ചർച്ചകൾ തീ പിടിച്ച് നടക്കുന്നതിനിടയിൽ ഒരു ഫോട്ടോ വൈറലായിരുന്നു. ആർ സി ബിയുടെ പേസ് ബൗളറായ കൈൽ ജാമിസൺ ഡഗ്ഔട്ടിൽ ഒരു പെൺകുട്ടിയുമായി കിന്നാരം ചൊല്ലുന്ന ഫോട്ടോയാണ് വൈറലായത്.
ബാറ്റ് ചെയ്യുവാൻ ഇറങ്ങുന്നതിന് വേണ്ടി പാഡ് കെട്ടി തയ്യാറായിരുന്ന ജാമിസണ് നേരെ ക്യാമറ ചെന്നപ്പോൾ ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായ നവ്നീത ഗൗതത്തെ നോക്കി പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്ന താരത്തെയാണ് കണ്ടത്. ഞൊടിയിടയിലാണ് ആ രംഗം വൈറലായത്. ആ ഫോട്ടോ കണ്ടവർക്കെല്ലാം ആ പെൺകുട്ടി ആരാണെന്ന് അറിയുവാനായിരുന്നു ആരാധകർക്ക് ആവേശം.
ഇരുപത്തൊൻപത് വയസുകാരിയായ നവ്നീത ജന്മം കൊണ്ട് കാനഡ സ്വദേശിയാണ്. വൻകോവറിലാണ് നവ്നീത ജനിച്ചത്. 2019ൽ ആർ സി ബിയുടെ സ്പോർട്സ് മസ്സാജ് തെറാപ്പിസ്റ്റായി അവർ ജോയിൻ ചെയ്യുമ്പോൾ എട്ട് ഐ പി എൽ ടീമുകളിൽ സപ്പോർട്ടിങ്ങ് സ്റ്റാഫിൽ ഇടം നേടുന്ന ആദ്യ വനിതയായി തീരുക എന്ന സവിശേഷനേട്ടം നവ്നീത കരസ്ഥമാക്കിയിരുന്നു. ആർ സി ബിയിൽ ചേരുന്നതിന് മുൻപ് ഗ്ലോബൽ ടി20 കാനഡയിൽ ടോറോന്റോ നാഷണൽസ് ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായി നവ്നീത പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യ കപ്പിൽ ഭാരതീയ വനിതകളുടെ ബാസ്ക്കറ്റ് ബോൾ ടീമിന് വേണ്ടിയും അവർ പ്രവർത്തിച്ചിട്ടുണ്ട്. ആർ സി ബിയിൽ അത്രയധികം പുരുഷന്മാർക്കൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എപ്പോഴും ഇരുപത് സഹോദരന്മാർ ചുറ്റുമുള്ളത് പോലെയാണ് തോന്നുന്നതെന്നാണ് നവ്നീത പറഞ്ഞത്.