കേരളമോന്നാകെ ചർച്ച ചെയ്യപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന ഒരു കൈയാങ്കളിയിൽ മനുഷ്യാവകാശ കമ്മീഷന്റെ മുൻപാകെ പരാതി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. രജിത്കുമാറിനെ ടിക് ടോക് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു കൈയേറ്റം ചെയ്യുന്ന എപ്പിസോഡ് പ്രൊമോയ്ക്ക് പിന്നാലെയാണ് ആലപ്പി അഷ്റഫ് പരാതിയുമായി രംഗത്ത് വന്നത്. ഒരു കോളജ് അധ്യാപകനെ മകന്റ പ്രായം പോലുമില്ലാത്ത ഒരുവന് കഴുത്തിന് കുത്തിപ്പിടിക്കുന്നു, തീര്‍ത്തിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നു, അസഭ്യം പറയുന്നു ഇതൊക്കെ ക്രൂരവും മനുഷ്യത്വ ഹിതവുമാണെന്ന് അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33
Sub:
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയില്‍
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.
Sir,
Asianet മലയാളം ചാനലില്‍ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയില്‍ അതിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തില്‍ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സര്.
ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും, കളളന് ,വൃത്തികെട്ടവന്, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സര് ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്. അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീര്‍ത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്.
സര്, ഇവിടെ ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സര്, ഇത്തരം പരിപാടികള്‍ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കാന് മാത്രമേ ഉതകൂ, ആയതിനാല്‍ കമ്മീഷന് അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവര്ത്തകന് എന്ന നിലയില്‍ അപേക്ഷിക്കുന്നു.
Yours faithfully
Alleppey Ashraf