ദളപതി വിജയ്യുടെ ആരാധകരോടുള്ള പെരുമാറ്റത്തെക്കുറിച്ച് വിവാദം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ സ്വാമി. ആരാധകർക്ക് കൈ കൊടുത്തതിനു ശേഷം വിജയ് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ട് എന്നാണ് സ്വാമി പറയുന്നത്. വിജയ് നല്ലൊരു നടൻ ആണെന്നും എന്നാൽ താൻ ഈ സംഭവം നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
രജനീകാന്തിനെ പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവുചെയ്ത് വാ തുറക്കരുതെന്നും സ്വാമി വീഡിയോയിലൂടെ പറയുന്നു. വിജയ് ജീവിതത്തിൽ വലിയ നടനാണെന്നും ആരാധകർക്ക് കൈ കൊടുത്തതിനു ശേഷം ഡെറ്റോൾ കഴുകുന്നതാണ് യഥാർത്ഥ അഭിനയം എന്നും സ്വാമി പറയുന്നു. 50 കോടി രൂപ പ്രതിഫലം വാങ്ങാൻ എന്ത് മേന്മയാണ് വിജയിക്കുള്ളതെന്നും 60 ദിവസം അഭിനയിച്ച് 50 കോടി പ്രതിഫലം വാങ്ങുന്നതിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്നും സ്വാമി പറയുന്നുണ്ട്.