ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ആളുകളെല്ലാം സെൽഫ് ക്വാറൻറ്റെയ്ൻ ആയി വീടുകളിൽ തന്നെ ഇരിക്കുകയാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങളെല്ലാം ഒഴിവാക്കണമെന്ന സർക്കാരിന്റെ നിർദേശ പ്രകാരം സിനിമയുടെ ചിത്രീകരണങ്ങളും റിലീസ് ഡേറ്റും എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം സ്വന്തം വീടുകളിൽ ആണ് സമയം ചെലവഴിക്കുന്നത്. കൊറോണാ വൈറസിന് എതിരെയുള്ള ബോധവൽക്കരണവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങളെ സഹായിച്ചുകൊണ്ട് കൊണ്ട് ഒട്ടേറെ താരങ്ങളും എത്തിയിരുന്നു. യാതൊരു താര ജാടയും ഇല്ലാതെ അല്ലു അർജുൻ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സാധനങ്ങൾ വാങ്ങുന്നതിനായി വീട്ടുജോലിക്കാരെ പറഞ്ഞു വിടാതെ സ്വന്തമായി മാസ്ക് ധരിച്ച് ടീ ഷർട്ടും ഷോർട്ട്സും ഇട്ട് സൂപ്പർമാർക്കറ്റിൽ ആരെയും അറിയിക്കാതെ നിൽക്കുന്ന അല്ലുഅർജുന്റെ ഫോട്ടോയാണ് കാണുവാൻ സാധിക്കുന്നത്. ഒരു ആരാധകൻ പകർത്തിയ ചിത്രമാണ് ഇത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപയാണ് അല്ലുഅർജുൻ സഹായമായി നൽകിയത്. കഴിഞ്ഞവർഷം പ്രളയം വന്നപ്പോഴും അല്ലുഅർജുൻ മലയാളികൾക്ക് ഒപ്പമുണ്ടായിരുന്നു.