അല്ലു അർജുന്റെ പുതിയ ലുക്ക് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ചുരുളൻമുടിയിൽ ആണ് താരം എത്തിയിരിക്കുന്നത്. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഗെറ്റപ്പാണ് ഇത് എന്നാണ് ആരാധകർ പറയുന്നത്.
ഇതിനുമുമ്പ് തെലുങ്ക് താരം നിഹാരിക കൊനിഡെല്ലയുടെ വിവാഹത്തിനും സൂപ്പര്‍ ലുക്കില്‍ താരം എത്തിയിരുന്നു. തരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത് താരത്തിന്റെ ജന്മ ദിനത്തിലായിരുന്നു. ചുവന്ന ചന്ദനത്തിന്റെ കള്ളക്കടത്ത് സംബന്ധമായ ഈ ചിത്രത്തിൽ നിഗൂഢമായ ഒരു ലുക്കിലാണ് അല്ലു അർജുൻ എത്തുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനായ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.