സൂര്യയ്ക്ക് പിന്നാലെ ഇപ്പോഴിതാ പൊതു വേദിയില്‍ കണ്ണുനിറഞ്ഞു തെന്നിന്ത്യയുടെ സൂപ്പര്‍താരം അല്ലു അര്ജുന്നും. താരത്തിന്റെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് അല്ലു അര്ജുന് ആരാധകരുടെ മുന്പില് വികാരഭരിതനായത്.
തെലുങ്ക് സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ അല്ലുഅര്‍ജുന്റെ അച്ഛന് അല്ലു അരവിന്ദിനെ ക്കുറിച്ച് സംസാരിച്ചാണ് താരം വികാരഭരിതനായത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ച് ഇത്രയും പണം ഉണ്ടാക്കിയതെന്നും ഈ നിലയിലെത്തിയതെന്നും പക്ഷേ അവര്‍ക്കൊന്നും ഇതിന്റെ ്വാസ്തവം അറിയില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്.സമൂഹം പറയുന്നതെല്ലാം വാസ്തവവിരുദ്ധമാണ് എന്നും താരം ചടങ്ങില്‍ പറഞ്ഞു.
സംസാരിക്കുമ്പോള്‍ തന്നെ വാക്കുകള്‍ ഇടറുകയായിരുന്നു. അല്ലുഅര്ജുന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വേദിയും നിശബ്ദമായി. തനിക്ക് ജീവിതത്തില്‍ ഒരിക്കലും തന്നെ അച്ഛനോട് നന്ദി പറയാന്‍ സാധിച്ചിട്ടില്ലെന്നും താന്‍ ജീവിതത്തില്‍ ഒരു അച്ഛന് ആയതിനു ശേഷമാണ് തന്റെ അച്ഛന്റെ വില മനസ്സിലാക്കിയത് എന്നും താരം പറഞ്ഞു. താന്‍ ഈ നിലയിലെത്തുവാന്‍ കാരണം അത് അച്ഛന് മാത്രമാണെന്നും ഒരിക്കലും അച്ഛനെപ്പറ്റി അറിയാതെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടരുതെന്നും താരം പറഞ്ഞു. അല്ലു അര്ജുന് ചടങ്ങില്‍ വലിയ കയ്യടിയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാണ്.