അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ: ദ റൈസിന്റെ റഷ്യൻ ഭാഷാ ട്രെയിലർ പുറത്ത്. ഇൻസ്റ്റാഗ്രാം വഴിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ എട്ടിനാണ് ചിത്രം റഷ്യയിൽ റിലീസ് ചെയ്യുന്നത്. ചിരുങ്ങിയ സമയം കൊണ്ട് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
View this post on Instagram
നാളെ മോസ്കോയിലും ഡിസംബർ 3ന് സെൻ്റ് പീറ്റേഴ്സ്ബർഗിലും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രത്തിൻ്റെ പ്രത്യേക പ്രീമിയർ നടക്കും. 24 റഷ്യൻ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്ജുന് ടൈറ്റില്‍ റോളില്‍ എത്തിയ പുഷ്പ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. കൊവിഡിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ പരാജയം തുടര്‍ക്കഥയായപ്പോള്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രണ്ട് ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാണെന്ന് നേരത്തേ അറിയിച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്കിടയില്‍ അന്നു മുതല്‍ കാത്തിരിപ്പ് ഉള്ളതാണ്. ഓഗസ്റ്റ് 22 ന് ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം കുറിച്ചിരുന്നു.