കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന അള്ള് രാമേന്ദ്രനിലെ എത്താത്ത കൊമ്പാണെടാ എന്ന അടിപൊളി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നീരജ് മാധവിന്റെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഷാൻ റഹ്മാനാണ് സംഗീതം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തും.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും.