‘എന്നേക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി കമല്‍ഹാസന്‍; എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത അദ്ദേഹത്തിന് മാത്രം’; അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

തന്റെ സിനിമ മോശമാണെന്ന് പറയാനുള്ളയോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമാണുള്ളതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്നവിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് താഴെ വന്ന കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി. നിരവധി പേരാണ് അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റിന് താഴെ കമന്റിട്ടത്. ഇതില്‍ ഒരാള്‍ക്ക് നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

ഗോള്‍ഡ് ഒരു മോശം സിനിമയാണെന്നും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച് പടവുമായി മുന്നോട്ടുപോകൂ എന്നുമായിരുന്നു ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്തത്. ഇത് തെറ്റാണെന്നു പറഞ്ഞ അല്‍ഫോണ്‍, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമില്ലെന്ന് പറയാമെന്നും തന്റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ താന്‍ ആകെ കണ്ടിട്ടുള്ളത് കമല്‍ഹാസന്‍ സാറില്‍ മാത്രമാണെന്നും പറഞ്ഞു. സിനിമയില്‍ തന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി അദ്ദേഹം മാത്രമാണ്. അപ്പോള്‍ ബ്രോ ഇനി പറയുമ്പോള്‍ ബ്രോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞോ എന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

ചിത്രം മോശമാണെങ്കില്‍ മോശമാണെന്നു തന്നെ പറയുമെന്നായികുന്നു മറ്റൊരാള്‍ പറഞ്ഞത്. ഹോട്ടല്‍ ഭക്ഷണം മോശമായാല്‍ അത് മോശം എന്നു പറയാന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന ആള്‍ ആകണമെന്നില്ല. ചേട്ടന്‍ ഒരു കാര്യം ചെയ്യ്, അടുത്ത പടം കമല്‍ സാറിന് മാത്രം കാണിച്ചു കൊടുത്താല്‍ മതി. നിങ്ങള്‍ എത്ര എഫേര്‍ട്ട് ഇട്ടു എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും മോശം ആയാല്‍ ആളുകള്‍ മോശമെന്നുതന്നെ പറയുമെന്നും അയാള്‍ കമന്റ് ചെയ്തു. ഇതിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘നിന്റെ മുഖം മോശം ആണെന്ന് തനിക്ക് പറയാന്‍ ഉള്ള അവകാശം ഉണ്ടോ ബ്രോ? അതോ എനിക്ക് നിങ്ങളുടെ മുഖം ഇഷ്ടമല്ല എന്നു പറയുന്നതാണോ കറക്ട്’. നിരവധി പേരാണ് അല്‍ഫോണ്‍സിന്റെ കുറിപ്പിന് താഴെ കമന്റുമായെത്തിയത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago