സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു സംശയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ‘രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത്?’ എന്നാണ് ഒമർ ലുലു ചോദിച്ചിരിക്കുന്നത്.
നിരവധി പേർ ഇതിന് മറുപടികൾ നൽകിയിട്ടുണ്ട്. അതിൽ തന്നെ നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൺസ് പുത്രേൻ നൽകിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ‘ആക്ടിങ്ങ്, ഡാൻസിങ്ങ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, ഇത് റൊമ്പ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവർക്കും ഇത് ഈസിയായി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യ സ്ക്രിപ്റ്റിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേ ഉള്ളൂവെന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു നൂറ് കോടി ബഡ്ജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും എക്സിക്യൂഷനും ഉള്ള ഫിലിം വന്നാൽ സ്റ്റീവൻ സ്പീൽബർഗ് സാർ പോലും അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.’