തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമലാപോൾ. മലയാളിയാണെങ്കിലും അമല അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല ഇപ്പോഴിതാ തൻറെ ജീവിതത്തിലെ മറക്കാനാകാത്ത യാത്രയെപ്പറ്റി പ്രേക്ഷകരുമായി പങ്കു വെക്കുകയാണ്.
അമലയ്ക്ക് സിനിമ പോലെ തന്നെ യാത്രകളും ഏറെ ഇഷ്ടമാണ്. ഹിമാലയൻ യാത്രയെ കുറിച്ചാണ് നടി ആരാധകരുമായി ഇപ്പോൾ പങ്കുവെയ്ക്കുന്നത്. യാത്രയിൽ നിന്ന് ലഭിച്ച സന്തോഷത്തെ കുറിച്ചും അനുഭവത്തെക്കുറിച്ചും താരം പങ്കുവച്ചു.
ഏറെ ആഗ്രഹിച്ച യാത്രയിൽ കുത്തിക്കുറിക്കാൻ കയ്യിൽ ഡയറി കരുതിയിരുന്നു. യാത്ര പുറപ്പെടും മുമ്പ് ഡായറിയുടെ ആദ്യതാളിൽ എഴുതി തുടങ്ങി.സിനിമ തിരക്കുകൾക്കിടയിൽ നിന്ന് അവധിക്കാലം പോലെയാണ് ഈ യാത്രയെ കണ്ടത്. ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു മൂടൽ മഞ്ഞ് വീണ് തണുത്തുറഞ്ഞ സുന്ദരമാം ഹിമാലയത്തിന്റെ ഭംഗി ആസാദിക്കണമെന്ന് . ഈ യാത്ര ആഘോഷമാക്കി തന്നെയാണ് അവസാനിച്ചത്, അമല കുറിച്ചു. ഈ ലോക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധനേടിയിരുന്നു