മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇപ്പോൾ തന്റെ മുൻ കാമുകനെതിരെ തിരിഞ്ഞിരിക്കുകയാണ് അമല പോൾ. ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുൻ കാമുകൻ ഭവ്നിന്ദർ സിങ്ങിനെതിരെ പരാതി നൽകിയിരിക്കുന്നത്.
ഗായകനായ ഭവ്നിന്ദർ സിംഗ് കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു.