സോഷ്യല്‍ മീഡിയയില്‍ വൈറലായി അമല പോളിന്റെ ഡാന്‍സ്. അമലയുടെ ഡാന്‍സ് കണ്ട ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. എന്തൊരു എനര്‍ജിയെന്നാണ് ആരാധകരുടെ കമന്റ്. ‘കുടി യാദമൈതെ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലൂടെയാണ് അമല തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു.
View this post on Instagram
തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമലയുടെ അരങ്ങേറ്റം. എന്നാല്‍ തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്. 2009ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിനുശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തുവെങ്കിലും വിജയിച്ചില്ല.
2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ‘ആടൈ’യും എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.