പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ സുന്ദരിയാണ് അമല പോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. നടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കരഞ്ഞു തളർന്ന താരം ഇതിനൊരു മറ്റു പോംവഴിയൊന്നും ഇല്ലേ എന്നാണ് ചോദിക്കുന്നത്.
പിന്നെയാണ് ട്വിസ്റ്റ് വരുന്നത്..! സവാള അരിഞ്ഞു കൊണ്ട് നിൽക്കുന്ന അമലയെയാണ് പിന്നീട് കാണുന്നത്. അതുകൊണ്ടാണ് താരം കരഞ്ഞതും. ലോക്ക് ഡൗൺ ആയിരുന്നതിനാൽ ഒട്ടു മിക്ക താരങ്ങളും വീടുകളിൽ കൃഷിയും പാചകവുമായി കഴിയുകയാണ്.