പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ സുന്ദരിയാണ് അമല പോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി ആരാധകരുമായി പങ്ക് വെക്കാറുണ്ട്.
കൊതിയൂറുന്ന ഒരു കേക്കുമായിട്ടാണ് ഇത്തവണ അമല പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കൊതി ഒരു പാപമാണെന്ന് അറിയാം. എങ്കിലും അതിൽ ഇത്ര രുചിയുള്ള കേക്ക് ഉണ്ടെങ്കിൽ അത് കഴിച്ച് പാപിയാകുവാൻ ഞാൻ തയ്യാറാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിസി അമ്പൂക്കന്റെ ക്രേവാണ് ഈ ഹോം മേഡ് കേക്കിന് പിന്നിൽ.