2014 ജൂൺ 12ന് മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലാപോളും തമിഴ് സംവിധായകന് വിജയും വിവാഹിതരായി. ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹം നടന്നിരിക്കുകയാണ്. ആദി വിവാഹം ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി കൊടുക്കുകയും ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിങ്ങ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇരുവരും വിവാഹിതരായോ എന്ന സംശയം ആരാധകരിൽ ഉണർത്തിയത്.
ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതിനുമുൻപും ഇരുവരും തമ്മിലുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സുഹൃത്തിനെ കുറിച്ച് അമല പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഓരോ കഥാപാത്രങ്ങളും ലഭിക്കുമ്പോൾ അതെല്ലാം ആ സുഹൃത്തുമായി പങ്കുവയ്ക്കുവെന്നും അറിയിച്ചിരുന്നു.
Clicks From #AmalaPaul – #BhavninderSingh (Singer And CEO, Himalayan Yogi) Wedding ! pic.twitter.com/F9EXnrc1QY
— Joe Vignesh (@JyothiVignesh) March 20, 2020