മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു.
ഇപ്പോൾ ജിപ്സി പെൺകുട്ടിയായി അമലാപോൾ എത്തിയതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. സാധാരണ വേഷത്തില്‍ നിന്ന് വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ.