മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അമലാപോൾ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയാണ്.
ഓരോ ഫോട്ടോകളും ഓരോ കഥകൾ പറയുന്നു എന്ന അടിക്കുറിപ്പോടെയാണ് അമലാപോൾ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. വൈഷ്ണവ് ആണ് ചിത്രങ്ങൾക്കു പിന്നിൽ. ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. സഹപ്രവർത്തകരും മറ്റ് താരങ്ങളും ആരാധകരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ് ചിത്രം അതോ അന്ത പാർവൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലും നായിക അമല പോൾ തന്നെയാണ്.
യോഗ ചെയ്യുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ലോക ഡൗൺ ദിനങ്ങളിൽ ശീര്‍ഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിരുന്നത്. കടല്‍ തീരത്ത് നിന്നും മണലില്‍ തലയും കൈയും കുത്തി നില്ക്കുന്ന കുറേ ചിത്രങ്ങളുമായി ആണ് അമല എത്തിയത്. ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.