ഫസ്റ്റ് ലുക്ക് കൊണ്ടും ടീസർ, ട്രെയ്ലർ കൊണ്ടെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അമല പോൾ ചിത്രം ആടൈ ജൂലൈ 19ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് അമല പോൾ ഒരു ദേശീയ മാധ്യമത്തോട് മനസ്സ് തുറന്നിരിക്കുകയാണ്.
“എനിക്ക് ഒരുപോലെ പേടിയും അസ്വസ്ഥതയുമുണ്ടായിരുന്നു. സെറ്റിൽ പതിനഞ്ചോളം ടെക്നീഷ്യൻമാര് ഉണ്ടായിരുന്നു. ആളുകൾക്ക് മുൻവിധികളുണ്ടാകും. പക്ഷേ ആടൈ ഒരു സത്യസന്ധമായ ശ്രമമാണ്. സിനിമ ഉപേക്ഷിച്ചാലോ എന്ന ചിന്തയിലിരിക്കുന്ന സമയത്താണ് ആടൈ വരുന്നത്. പലരും സ്ത്രീകേന്ദ്രീകൃതമായ കഥകളുമായി സമീപിച്ചിട്ടുണ്ട്, പക്ഷേ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടവ ആയിരുന്നില്ല. ആടൈയിലെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഇതൊരു തമിഴ്സിനിമയാണെന്നു പോലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല.”