മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. മുംബൈ സ്വദേശിയായ ഗായകൻ ഭവ്നിന്ദര് സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചർച്ചാവിഷയമാകുന്നത്.
അമലാ പോളും ഗായകനും തമ്മിൽ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭവ്നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ആണ് അമലാപോളിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരം ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ജീവിതത്തിലെ ഒരു ഉറ്റ സുഹൃത്തിനെ കുറിച്ച് അമല പോൾ മുൻകാലങ്ങളിൽ പറഞ്ഞിരുന്നു. വിവാഹിതരാകുമെന്നും ഒരു പ്രണയ വിവാഹം ആയിരിക്കുമെന്നും സമയമാകുമ്പോൾ ആരാധകരെ അറിയിക്കുമെന്നും താരം പങ്കുവെച്ചിരുന്നു.
Who is Amala Paul’s new boyfriend? The name and photos of her Mr Right revealed https://t.co/LtrYKXXGwN pic.twitter.com/bAAjJjkU0B
— Twengines (@twengines) March 9, 2020
#AmalaPaul in a live-in relationship? pics go viral on the internethttps://t.co/1YnH8ssj6l
— IndiaGlitz – Tamil (@igtamil) March 11, 2020