മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു.
സിനിമ ലോകം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടയിലാണ് അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുന്നത്. ഡാനിയേൽ വെല്ലിങ്ടോണിന്റെ വാച്ചിന്റെ പരസ്യത്തിന് വേണ്ടിയാണ് സോളിഡ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ അമല പോൾ എത്തിയിരിക്കുന്നത്.