മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിടുമ്പോൾ ശൈലപുത്രിക്ക് സമർപ്പിച്ചിരിക്കുന്ന ആദ്യദിവസത്തിൽ ഗിരിശൃംഗങ്ങൾക്കിടയിൽ മഞ്ഞു പെയ്യുന്ന കാഴ്ചകൾ കാണുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ശക്തി നമ്മിൽ എല്ലാവരിലുമുണ്ടെന്ന് കുറിച്ച അമല പോൾ ഈ ദൈവികമായ ദിനങ്ങളിൽ നമ്മളിൽ ഓരോരുത്തരിലും നിറഞ്ഞു നിൽക്കുന്ന ആ ദൈവിക ശക്തിയെ ഉണർത്തുവാൻ ശ്രമിക്കാമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.