തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമലാപോൾ. മലയാളിയാണെങ്കിലും അമല അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല ഇപ്പോഴിതാ തന്റെ യോഗ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. ചുറ്റുമുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നിങ്ങളുടെ സമാധാനം നശിപ്പിക്കരുതെന്ന ക്യാപ്ഷനോട് കൂടിയാണ് നടി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.