ചക്കപ്പഴത്തിലെ അപ്പൂപ്പനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കുഞ്ഞുണ്ണിയായി നമ്മുടെ മനസുകളില്‍ സ്ഥാനം നേടിയ അമല്‍ രാജ്, ഇപ്പോള്‍ മാലിക്ക് എന്ന ചിത്രത്തിലെ ഹമീദ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. മാലിക്കില്‍ രണ്ട് ഗെറ്റ് അപ്പിലാണ് അമല്‍ എത്തിയത്.
അപ്പൂപ്പന് വേഷങ്ങളിലാണ് എത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അമലിന് പ്രായം കുറവാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് അമല്‍. തൃശൂര്‍ ഡ്രാമ സ്കൂളില്‍ പഠിച്ച ശേഷം മുഴുവന്‍ സമയ നാടക പ്രവര്‍ത്തനങ്ങളുമായാണ് അമല്‍ ജീവിതം തുടങ്ങിയത്.
”സീരിയലില്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രായം അറുപതിന് മുകളിലാണ്. കുഞ്ഞുണ്ണിയുടെ മൂത്ത മകനായ ഉത്തമന് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുണ്ട്. മൂത്ത കൊച്ചുമകള്‍ക്ക് പത്തു വയസിന് മേലെയും. പക്ഷേ, ജീവിതത്തില്‍ ഞാന്‍ ഒരു അപ്പൂപ്പനല്ല. 13 ഉും 5 ഉും വയസ്സുള്ള രണ്ട് ആണ്മക്കളാണ് എനിക്ക്’- അമല്‍ പറയുന്നു.
ഭാര്യ ദിവ്യലക്ഷ്മി കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണിവര്‍ക്ക്. മൂത്തയാള്‍ ആയുഷ് ദേവ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെയാള്‍ ആഗ്നേഷ് ദേവ് യുകെജിയില്‍. നെയ്യാറ്റിന്‍കര സ്വദേശിയാണ് അമല്‍രാജ്. ഭാര്യയുടെത് മാവേലിക്കരയും.