സൗബിൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ചിത്രത്തിലെ ആരാധികേ എന്ന ഗാനം റിലീസിന് മുൻപ് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഗാനമായിരുന്നു.ഇപ്പോൾ ഈ ഗാനത്തിന് ഒരു അമ്മ ഒരുക്കിയ കവർ വേർഷനും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയാണ്.തന്റെ കുഞ്ഞിനെ ഉറക്കുവാൻ വേണ്ടിയാണ് ഈ അമ്മ ഗാനം ആലപിക്കുന്നത്.അമ്പിളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനിടെ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.