നടി അമ്പിളി ദേവി അമ്മയായി. ഭർത്താവ് ആദിത്യൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീണ്ടും അച്ഛനായി എന്നതിനൊപ്പം സന്തോഷം പകരുന്ന മറ്റു പല കാരണങ്ങൾ കൂടി ആദിത്യനുണ്ട്. വല്യച്ഛന്റെ മാസമായ നവംബറിലാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അമ്മയുടെ നക്ഷത്രവുമാണ്.
“ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ🙏അമ്മേടെ നക്ഷത്രം🙏😍ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😘😘😘😘😘 ” ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.
ആശംസകൾ അർപ്പിച്ച ഏവർക്കും നന്ദി അറിയിക്കുന്ന തിരക്കുകളിലാണ് ആദിത്യൻ. ജനുവരിയിൽ ആയിരുന്നു അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ വാർത്താപ്രാധാന്യം നേടിയ വിവാഹമായിരുന്നു ഇരുവരുടെയും.