നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം. ഇരുവരും മുൻപേ വിവാഹിതരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
ഹരിഹരന് പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി മലയാള സിനിമപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.ആദിത്യനും സീരിയലുകളിലൂടെയാണ് പ്രശസ്തനായത്.