ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം മാധ്യമങ്ങൾ ആഘോഷമായിട്ടാണ് കൊണ്ടാടിയത്. എന്നാൽ ഇപ്പോൾ ആ ബന്ധത്തിൽ വിള്ളലുകൾ വീണിരിക്കുന്നതായി അമ്പിളി വെളിപ്പെടുത്തുന്നു. ആദിത്യന് ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം . ആ സ്ത്രീ ഗര്‍ഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങൾ ഒന്നിച്ചല്ല ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തേ അദ്ദേഹം അവിടെയായിരുന്നു. അവിടെയാണ് കൂടുതൽ സമയവും. അവിടെ ബിസിനസ്സാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്.
അങ്ങനെയെങ്കിൽ, ഞാൻ ഗർഭിണിയായിരുന്ന, പ്രസവം നടന്ന കാലത്തൊക്കെ അവർ തമ്മിൽ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല, ഡിവോഴ്സ് വേണം എന്നാണ് ആവശ്യപ്പെട്ടത്. ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിൻമാറാൻ തയാറല്ല. ഇങ്ങനെയും സ്ത്രീകളുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ, മക്കളുള്ള ഒരു അച്ഛനെ, അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്, പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ആ സ്ത്രീ വിവാഹിതയാണ്. ഒരു മകനുണ്ട്. സ്വന്തം കുടുംബം കളഞ്ഞ്, മറ്റൊരു കുടുംബം കൂടി തകർക്കുകയാണ്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. അവരും ഭർത്താവിനെ ഡിവോഴ്സ് ചെയ്തെന്നാണ് അറിഞ്ഞത്. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അദ്ദേഹം തൃശൂരാണ്. ഷൂട്ടുള്ളപ്പോൾ രാത്രിയിൽ വരും. രാവിലെ തിരുവനന്തപുരത്തു ഷൂട്ടിനു പോകും. അവിടെ നിന്നു നേരെ തൃശൂർക്ക് പോകും. അവിടെ ബിസിനസ് ഉണ്ട്, വിട്ടു നിൽക്കാൻ പറ്റില്ല എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഫെബ്രുവരിയിലും ഇവിടെ വന്നിരുന്നു. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു.