മൂന്ന് മാസം ഗർഭിണി ആയ സീരിയൽ താരം അമ്പിളി ദേവി അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുന്നതായി റിപ്പോർട്ടുകൾ.ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് താരം ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയുണ്ടായി. സ്റ്റെപ്പ് കയറാനും ഇറങ്ങാനും ഒക്കെ താരത്തിനു ബുദ്ധിമുട്ടുണ്ട്. ഇനി തുടർച്ചയായ ചെക്കപ്പുകൾ ആവശ്യമാണ്. “ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എങ്കിലും മാറിനിൽക്കാതെ പറ്റില്ല.’’– അമ്പിളി ദേവി പറഞ്ഞു.
മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലെ പ്രീതി എന്ന കഥാപാത്രത്തെയാണ് അമ്പിളിദേവി ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് പകരമായി ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്ന താരത്തെ ഏറ്റെടുക്കണമെന്നും അമ്പിളിദേവി ലൈവിൽ പറയുന്നു.ലൈവ് വീഡിയോ അവസാനിക്കുന്നത് സീരിയലിലെ അണിയറപ്രവർത്തകർക്കും നിർമ്മാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ്. അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹം ജനുവരി 25നായിരുന്നു.